Monday, 9 November 2015

EYE SEE YOU NEWS

മൊയ്തീന്‍ ഭീരുവാണോ? വീഡിയോ കാണാം


Updated By Web Desk November 8, 2015, 10:59 AM Change Font size: (+) | (-)
moytheenമൊയ്തീന്‍-കാഞ്ചനമാല പ്രണയകഥയുടെ വിജയകരമായ അമ്പതാം ദിനത്തില്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രസകരമായ ചില ദൃശ്യഭാഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. തന്നെ ഇരുട്ടടി അടിച്ച കൊറ്റാട്ടില്‍ സേതുവിന് കണക്ക് തീര്‍ത്ത് കൊടുത്ത മൊയ്തീനോട് പകരം ചോദിക്കാന്‍ ഒരു കൂട്ടം ആളുകള്‍ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുറത്തു വിട്ട ദൃശ്യഭാഗങ്ങളിലുള്ളത്.
നേരത്തെ ചിത്രത്തിലുപയോഗിക്കാതിരുന്ന മറ്റൊരു ദൃശ്യവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുക്കത്ത് നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ കൊറ്റാട്ടില്‍ സേതുവും ബിപി മൊയ്തീനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതായിരുന്നു ആ ദൃശ്യം.
ആര്‍ എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വതി, സായികുമാര്‍,ബാല,ടോവിനോ തോമസ്,ലെന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍, രമേശ് നാരായണ്‍ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗോപീസുന്ദറാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി പ്രശംസങ്ങളേറ്റു വാങ്ങിയ എന്ന് നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പ് ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്.

election fun

ഞങ്ങൾ മലയാളികൾ അങ്ങനാ...
അഞ്ച് വർഷം UDFനെ ട്രൈ ചെയ്യും. പണി കിട്ടീന്ന് മനസ്സിലാകുമ്പോ അടുത്ത തവണ LDF നെ ജയിപ്പിക്കും. അവരു അഞ്ച് വർഷം ഭരിച്ചുകഴിയുമ്പോ തോന്നും ഭേദം UDF ആയിരുന്നെന്ന്. അപ്പോ വീണ്ടും അവർക്ക് വോട്ട് ചെയ്യും.
അതിങ്ങനെ തുടരും...
എന്നാപ്പിന്നെ നിങ്ങൾക്ക് BJP യെ ജയിപ്പിച്ചുകൂടേ?..
അതിപ്പോ ,
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലല്ലോ....!!

facebook election review

2010 ലെ പന്‍ചായത്ത് തിരഞെടുപ്പില്‍ വാഴക്കാട് പന്‍ചായത്ത് 4 ാം വാര്‍ട് ചെറുവട്ടൂരില്‍ udf സംവിധാനത്തില്‍ കോണ്‍ഗ്റസ് സ്താനാര്‍ത്തിയായി മല്‍സരിച്ച ജുമൈല ടീച്ചറെ ലീഗ് റിബല്‍ സ്താനാര്‍ത്തി മായ്പയില്‍ മറിയം പരാജയപ്പെടുത്തി. അന്ന് ചെറുവട്ടൂരിലെ നട്ടെല്ലുള്ള കോണ്‍ഗ്റസ് പ്റവര്‍ത്തകര്‍ ഒരു പ്റതിജ്ഞ എടുത്തിരുന്നു, അടുത്ത തിരഞെടുപ്പില്‍ ലീഗ് എന്ന അഹന്‍കാരത്തെ ചെറുവട്ടൂരിന്‍റ്റെ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്ന്. ദൈവാനുഗ്റഹത്താല്‍ വികസനമുന്നണി സ്താനാര്‍ത്തിയായി മല്‍സരിച്ച വിജയരാജനിലൂടെ ഞങ്ങള്‍ അതുനിറവേറ്റിയിരിക്കുന്നു. അതൊന്നുമല്ല കോയാ രസം, 35 വര്‍ഷം വാഴക്കാട് പഞ്ചായത്ത് അടക്കിവാണ മുസ്ലീം ലീഗിനെ ചാലിയാറിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയാന്‍ ചെറുവട്ടൂര്‍ കോണ്‍ഗ്റസ് ഒരു കാരണമായതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
ജയ് കോണ്‍ഗ്റസ്

election review vazhakkad

election review

facebook election review

facebook election reviews

facebook election results