Monday, 9 November 2015

മൊയ്തീന്‍ ഭീരുവാണോ? വീഡിയോ കാണാം


Updated By Web Desk November 8, 2015, 10:59 AM Change Font size: (+) | (-)
moytheenമൊയ്തീന്‍-കാഞ്ചനമാല പ്രണയകഥയുടെ വിജയകരമായ അമ്പതാം ദിനത്തില്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രസകരമായ ചില ദൃശ്യഭാഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. തന്നെ ഇരുട്ടടി അടിച്ച കൊറ്റാട്ടില്‍ സേതുവിന് കണക്ക് തീര്‍ത്ത് കൊടുത്ത മൊയ്തീനോട് പകരം ചോദിക്കാന്‍ ഒരു കൂട്ടം ആളുകള്‍ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുറത്തു വിട്ട ദൃശ്യഭാഗങ്ങളിലുള്ളത്.
നേരത്തെ ചിത്രത്തിലുപയോഗിക്കാതിരുന്ന മറ്റൊരു ദൃശ്യവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുക്കത്ത് നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ കൊറ്റാട്ടില്‍ സേതുവും ബിപി മൊയ്തീനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതായിരുന്നു ആ ദൃശ്യം.
ആര്‍ എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വതി, സായികുമാര്‍,ബാല,ടോവിനോ തോമസ്,ലെന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍, രമേശ് നാരായണ്‍ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗോപീസുന്ദറാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി പ്രശംസങ്ങളേറ്റു വാങ്ങിയ എന്ന് നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പ് ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്.

No comments:

Post a Comment