Tuesday, 3 November 2015

TECHNOLOGY

വയര്‍ ഇല്ലാത്ത പവര്‍ ബാങ്ക് ,എത്ര ഫോണുകളും ചാര്‍ജ് ചെയ്യാം

വാഷിംങ്ടണ്‍: 15 അടി ചുറ്റളവിലുള്ള ഏതോരു ഇലക്ട്രോണിക്ക് ഗാഡ്ജറ്റും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി പാക്ക് വരുന്നു. ഇനര്‍ജീയസ് എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ പവര്‍ബാങ്കുകളുടെ കാലമാണ്. പ്രത്യേകിച്ച് മൊബൈലുകള്‍ക്ക്. ആന്‍ഡ്രോയ്ഡ് അടക്കമുള്ള മൊബൈലുകളില്‍ ഇപ്പോള്‍ പവര്‍പ്രശ്നം വളരെ കൂടുതലാണ് അതിനാല്‍ തന്നെയാണ് പവര്‍ ബാങ്കുകള്‍ ആവശ്യമായി വരുന്നത്. വാട്ട് അപ്പ് എന്നാണ് ഈ ‍ഡിവൈസിന്റെ പേര്. ബ്ലൂടൂത്ത് വഴിയാണ് ഈ ചാര്‍ജിങ്ങ് സാധ്യമാകുന്നത്. ബ്ലൂടൂത്ത് എല്‍ഇ ഡിവൈസിനെ ലോക്കേറ്റ് ചെയ്ത് ചാര്‍ജ് എമിറ്റ് ചെയ്യുന്നത്. എത്ര ഡിവൈസ് വേണമെങ്കിലും ഒന്നിച്ച് ചാര്‍ജ് ചെയ്യാവുന്നതാണെങ്കിലും, ഡിവൈസുകളുടെ എണ്ണവും, ഡിവൈസും ചാര്‍ജും തമ്മിലുള്ള അകലവും ചാര്‍ജിങ്ങ് സ്പീഡിനെ ബാധിക്കും എന്ന് റിപ്പോര്‍ട്ട് പറയുന്നു. –

No comments:

Post a Comment