വാഹനങ്ങളുടെ റിവേഴ്സ് ക്യാമറ
ഡ്രൈവിങ്ങ് പഠനത്തില്‍ ഏറ്റവും പ്രാധാന്യം പാര്‍ക്കിംഗാണ്. എന്നാല്‍ പാര്‍ക്കിംഗിന് സഹായത്തിന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സ്പോണ്ടിലോസിസ് പോലെയുള്ള അസുഖങ്ങളുള്ളവര്‍ക്ക് വളരെ പ്രയോജനപ്പെടുന്ന ഇത്തരം ഉപകരണങ്ങളിലൊന്നാണ് റിവേഴ്സ് ക്യാമറ(ബാക്ക്അപ് ക്യാമറ).
റിയര്‍ ബമ്പറിലോ അല്ലെങ്കില്‍ ടെയില്‍ഗേറ്റിലോ ഒക്കെയാണ് ഈ ക്യാമറ പിടിപ്പിക്കുക. സാധാരണ റിര്‍വ്യൂ ക്യാമറകള്‍ റിവേഴ്സ് ലൈറ്റ് ഓണാകുമ്പോള്‍ നല്ല കാഴ്ച രാത്രിയിലും നല്‍കും. എന്നാല്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ദൃശ്യങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് നൈറ്റ് വിഷന്‍ ക്യാമറകളും വാങ്ങാനാകും.
വൈഡ് ആംഗിള്‍ അല്ലെങ്കില്‍ ഫിഷ്ഐ ലെന്‍സ്(അള്‍ട്രാവൈഡ്) ആണ് ക്യാമറയില്‍ ഉപയോഗിക്കാറുള്ളത്.
ഇന്റേണല്‍ റിയര്‍വ്യൂ മിററുകളിലോ അല്ലെങ്കില്‍ ഡാഷ്ബോര്‍ഡിലെ എല്‍സിഡി ഡിസ്പ്ലേയിലുമൊക്കെയാണ് സാധാരണ റിവേഴ്സ് ക്യാമറയിലെ ദൃശ്യങ്ങള്‍ കാണാനാകുക.തല തിരിക്കാതെ തന്നെ ഡ്രൈവര്‍ക്ക് പിന്നിലെ കാഴ്ചകള്‍ കാണാനും അനായാസമായി പാര്‍ക്ക് ചെയ്യാനും ഇത് സഹായിക്കും.
ടാറ്റ സഫാരി, മഹീന്ദ്ര എസ്‌യുവി 500, ലോഡ്ജി, ഹ്യുണ്ടായ് വേര്‍ണ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയിലെല്ലാം റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഉണ്ട്. റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ വാങ്ങാനൊരുങ്ങുന്നവര്‍ക്ക് വില വിവരം( കടപ്പാട്- ആമസോണ്‍- വില വ്യത്യാസം വന്നേക്കാം)-
Autocop Parkpro Reverse Parking Sensor With Camera- 6,300.00
Alria 4.3″ TFT LCD Rear View Foldable Monitor -2,600.00
Worldtech NV 8 LED Reverse Parking Camera and 4.3-inch LED TFT Monitor- 3,768.00 രൂപ.
No comments:
Post a Comment