Monday, 9 November 2015


ന്നത്തെ പലരും പല വേദികളിലും ന്യൂജനരെഷൻ പിള്ളേരെ വിമര്‍ശിക്കാൻ സമയം കണ്ടെത്താറുണ്ട് ... സ്റ്റേജിൽ ആയാലും പേജിൽ ആയാലും അതിനു മാറ്റം ഉണ്ടാകാറില്ല ... പ്രഭാഷണത്തിന്‍റെയോ ലേഖനത്തിന്‍റെയോ തുടക്കത്തിലോ ഒടുക്കത്തിലോ ന്യൂജനറേഷനെ എന്തേലും രണ്ട് പറഞ്ഞാലേ ആളുകള്‍ക്ക് തൃപ്തിയാകൂ എന്ന ഒരു അവസ്ഥ നാട്ടിലാകെ സംജാതമായിട്ടുണ്ട് ഇതിന് ജാതി-മത-വര്‍ഗ ഭേദമൊന്നുമില്ല... ന്യൂജനറേഷന്‍ വിമര്‍ശനത്തിനതീതരല്ല എന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ ചോദിക്കട്ടെ... ഇത്രക്കങ്ങോട്ട് വിമര്‍ശിക്കാന്‍ മാത്രം എന്ത് മഹാപാതകമാണ് ന്യൂജനറേഷന്‍ ചെയ്യുന്നത്...
പുതുതലമുറ വാട്സ് ആപ്പിന്‍റെയും ഫേസ്ബുക്കിന്‍റെയും പിടിയിലാനു എന്നും ന്യൂജനറേഷന്‍റെ ഇന്നത്തെ കാലത്ത് മനുഷ്യരില്‍ ദയയും സ്നേഹവും കരുണയും വറ്റിപ്പോയെന്നും വിലപിക്കുന്നവരെ കാണാം.... ഇവരൊക്കെ ഒന്ന് ഓർക്കുക ഫേസ്ബുക്കും വാട്സ് ആപ്പും ഉപയോഗിച്ച് പുതുലമുറ ചെയ്ത ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ എണ്ണിയാലൊടുങ്ങില്ല...രക്തം ആവശ്യമുള്ളവര്‍ക്ക് സൌജന്യമായി രക്തം നല്‍കാനും അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയങ്ങളില്‍ അതു ചെയ്യാനും സോഷ്യല്‍ മീഡിയകളിലൂടെ പുതുതലമുറക്ക് കഴിഞ്ഞിട്ടുണ്ട്...
പഴയ തലമുറ ചെയ്തതിനേക്കാള്‍ നൂറിരട്ടി ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ പുതുതലമുറ ചെയ്യുന്നുണ്ടെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ നാട്ടിലെ സാധുക്കളെ വരിനിര്‍ത്തി 5 കിലോ അരി നല്‍കുന്നതില്‍ നിന്നും താമസിക്കാനുള്ള വീടും ജീവനോപാധിയായി വാഹനങ്ങളും മറ്റും നല്‍കുന്നിടം വരെ എത്തിയിരിക്കുന്നു പുതുതലമുറയുടെ പ്രവര്‍ത്തനങ്ങള്‍...
പഴയ തലമുറയെ അന്ധമായി എതിര്‍ക്കാനോ പുതുതലമുറയെ പുണ്യവാളന്മാരാക്കാനോ അല്ല ശ്രമം. കാലത്തിനനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ പഴയ തലമുറ തയ്യാറാവണം. നമ്മുടെ മഹത്തായ സംസ്കാരത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെ പുതുതലമുറ ചെയ്യുന്ന തല തിരിഞ്ഞ കാര്യങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതോടൊപ്പം അവര്‍ ചെയ്യുന്ന നന്മകളെ ഉള്ളറിഞ്ഞു അഭിനന്ദിക്കാനും മടി കാണിക്കേണ്ടതില്ല..?
ന്യൂ ജനറേഷൻ അത്രയ്ക്ക് വിമർശിക്കപ്പെടെണ്ടവർ ആണോ ??

കാഴ്ചക്കാര്‍: 223





















 
അമര്‍ത്തി ഉപയോഗിക്കുക്ക


ചിഹ്നങ്ങള്‍   | കൂടുതല്‍
ഈ മെയില്‍ ആവശ്യപ്പെടാം – മറുപടികള്‍ ഈ മെയില്‍ ആയി ലഭിക്കും


അറിയിപ്പ്



No comments:

Post a Comment