Monday, 9 November 2015

EYE SEE YOU NEWS

മൊയ്തീന്‍ ഭീരുവാണോ? വീഡിയോ കാണാം


Updated By Web Desk November 8, 2015, 10:59 AM Change Font size: (+) | (-)
moytheenമൊയ്തീന്‍-കാഞ്ചനമാല പ്രണയകഥയുടെ വിജയകരമായ അമ്പതാം ദിനത്തില്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയ രസകരമായ ചില ദൃശ്യഭാഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. തന്നെ ഇരുട്ടടി അടിച്ച കൊറ്റാട്ടില്‍ സേതുവിന് കണക്ക് തീര്‍ത്ത് കൊടുത്ത മൊയ്തീനോട് പകരം ചോദിക്കാന്‍ ഒരു കൂട്ടം ആളുകള്‍ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പുറത്തു വിട്ട ദൃശ്യഭാഗങ്ങളിലുള്ളത്.
നേരത്തെ ചിത്രത്തിലുപയോഗിക്കാതിരുന്ന മറ്റൊരു ദൃശ്യവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുക്കത്ത് നടന്ന ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ കൊറ്റാട്ടില്‍ സേതുവും ബിപി മൊയ്തീനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതായിരുന്നു ആ ദൃശ്യം.
ആര്‍ എസ് വിമല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, പാര്‍വതി, സായികുമാര്‍,ബാല,ടോവിനോ തോമസ്,ലെന തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. ജോമോന്‍ ടി. ജോണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രന്‍, രമേശ് നാരായണ്‍ എന്നിവര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഗോപീസുന്ദറാണ് ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി പ്രശംസങ്ങളേറ്റു വാങ്ങിയ എന്ന് നിന്റെ മൊയ്തീന്റെ തമിഴ് പതിപ്പ് ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുകയാണ്.

election fun

ഞങ്ങൾ മലയാളികൾ അങ്ങനാ...
അഞ്ച് വർഷം UDFനെ ട്രൈ ചെയ്യും. പണി കിട്ടീന്ന് മനസ്സിലാകുമ്പോ അടുത്ത തവണ LDF നെ ജയിപ്പിക്കും. അവരു അഞ്ച് വർഷം ഭരിച്ചുകഴിയുമ്പോ തോന്നും ഭേദം UDF ആയിരുന്നെന്ന്. അപ്പോ വീണ്ടും അവർക്ക് വോട്ട് ചെയ്യും.
അതിങ്ങനെ തുടരും...
എന്നാപ്പിന്നെ നിങ്ങൾക്ക് BJP യെ ജയിപ്പിച്ചുകൂടേ?..
അതിപ്പോ ,
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ലല്ലോ....!!

facebook election review

2010 ലെ പന്‍ചായത്ത് തിരഞെടുപ്പില്‍ വാഴക്കാട് പന്‍ചായത്ത് 4 ാം വാര്‍ട് ചെറുവട്ടൂരില്‍ udf സംവിധാനത്തില്‍ കോണ്‍ഗ്റസ് സ്താനാര്‍ത്തിയായി മല്‍സരിച്ച ജുമൈല ടീച്ചറെ ലീഗ് റിബല്‍ സ്താനാര്‍ത്തി മായ്പയില്‍ മറിയം പരാജയപ്പെടുത്തി. അന്ന് ചെറുവട്ടൂരിലെ നട്ടെല്ലുള്ള കോണ്‍ഗ്റസ് പ്റവര്‍ത്തകര്‍ ഒരു പ്റതിജ്ഞ എടുത്തിരുന്നു, അടുത്ത തിരഞെടുപ്പില്‍ ലീഗ് എന്ന അഹന്‍കാരത്തെ ചെറുവട്ടൂരിന്‍റ്റെ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്ന്. ദൈവാനുഗ്റഹത്താല്‍ വികസനമുന്നണി സ്താനാര്‍ത്തിയായി മല്‍സരിച്ച വിജയരാജനിലൂടെ ഞങ്ങള്‍ അതുനിറവേറ്റിയിരിക്കുന്നു. അതൊന്നുമല്ല കോയാ രസം, 35 വര്‍ഷം വാഴക്കാട് പഞ്ചായത്ത് അടക്കിവാണ മുസ്ലീം ലീഗിനെ ചാലിയാറിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയാന്‍ ചെറുവട്ടൂര്‍ കോണ്‍ഗ്റസ് ഒരു കാരണമായതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു.
ജയ് കോണ്‍ഗ്റസ്

election review vazhakkad

election review

facebook election review

facebook election reviews

facebook election results


ന്നത്തെ പലരും പല വേദികളിലും ന്യൂജനരെഷൻ പിള്ളേരെ വിമര്‍ശിക്കാൻ സമയം കണ്ടെത്താറുണ്ട് ... സ്റ്റേജിൽ ആയാലും പേജിൽ ആയാലും അതിനു മാറ്റം ഉണ്ടാകാറില്ല ... പ്രഭാഷണത്തിന്‍റെയോ ലേഖനത്തിന്‍റെയോ തുടക്കത്തിലോ ഒടുക്കത്തിലോ ന്യൂജനറേഷനെ എന്തേലും രണ്ട് പറഞ്ഞാലേ ആളുകള്‍ക്ക് തൃപ്തിയാകൂ എന്ന ഒരു അവസ്ഥ നാട്ടിലാകെ സംജാതമായിട്ടുണ്ട് ഇതിന് ജാതി-മത-വര്‍ഗ ഭേദമൊന്നുമില്ല... ന്യൂജനറേഷന്‍ വിമര്‍ശനത്തിനതീതരല്ല എന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ ചോദിക്കട്ടെ... ഇത്രക്കങ്ങോട്ട് വിമര്‍ശിക്കാന്‍ മാത്രം എന്ത് മഹാപാതകമാണ് ന്യൂജനറേഷന്‍ ചെയ്യുന്നത്...
പുതുതലമുറ വാട്സ് ആപ്പിന്‍റെയും ഫേസ്ബുക്കിന്‍റെയും പിടിയിലാനു എന്നും ന്യൂജനറേഷന്‍റെ ഇന്നത്തെ കാലത്ത് മനുഷ്യരില്‍ ദയയും സ്നേഹവും കരുണയും വറ്റിപ്പോയെന്നും വിലപിക്കുന്നവരെ കാണാം.... ഇവരൊക്കെ ഒന്ന് ഓർക്കുക ഫേസ്ബുക്കും വാട്സ് ആപ്പും ഉപയോഗിച്ച് പുതുലമുറ ചെയ്ത ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ എണ്ണിയാലൊടുങ്ങില്ല...രക്തം ആവശ്യമുള്ളവര്‍ക്ക് സൌജന്യമായി രക്തം നല്‍കാനും അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയങ്ങളില്‍ അതു ചെയ്യാനും സോഷ്യല്‍ മീഡിയകളിലൂടെ പുതുതലമുറക്ക് കഴിഞ്ഞിട്ടുണ്ട്...
പഴയ തലമുറ ചെയ്തതിനേക്കാള്‍ നൂറിരട്ടി ജീവകാരുണ്യ-സേവന പ്രവര്‍ത്തനങ്ങള്‍ പുതുതലമുറ ചെയ്യുന്നുണ്ടെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ഏതെങ്കിലും വിശേഷ ദിവസങ്ങളില്‍ നാട്ടിലെ സാധുക്കളെ വരിനിര്‍ത്തി 5 കിലോ അരി നല്‍കുന്നതില്‍ നിന്നും താമസിക്കാനുള്ള വീടും ജീവനോപാധിയായി വാഹനങ്ങളും മറ്റും നല്‍കുന്നിടം വരെ എത്തിയിരിക്കുന്നു പുതുതലമുറയുടെ പ്രവര്‍ത്തനങ്ങള്‍...
പഴയ തലമുറയെ അന്ധമായി എതിര്‍ക്കാനോ പുതുതലമുറയെ പുണ്യവാളന്മാരാക്കാനോ അല്ല ശ്രമം. കാലത്തിനനുസരിച്ചുള്ള മാറ്റം ഉള്‍ക്കൊള്ളാന്‍ പഴയ തലമുറ തയ്യാറാവണം. നമ്മുടെ മഹത്തായ സംസ്കാരത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ നിന്നു തന്നെ പുതുതലമുറ ചെയ്യുന്ന തല തിരിഞ്ഞ കാര്യങ്ങളെ ശക്തിയുക്തം എതിര്‍ക്കുന്നതോടൊപ്പം അവര്‍ ചെയ്യുന്ന നന്മകളെ ഉള്ളറിഞ്ഞു അഭിനന്ദിക്കാനും മടി കാണിക്കേണ്ടതില്ല..?
ന്യൂ ജനറേഷൻ അത്രയ്ക്ക് വിമർശിക്കപ്പെടെണ്ടവർ ആണോ ??

കാഴ്ചക്കാര്‍: 223





















 
അമര്‍ത്തി ഉപയോഗിക്കുക്ക


ചിഹ്നങ്ങള്‍   | കൂടുതല്‍
ഈ മെയില്‍ ആവശ്യപ്പെടാം – മറുപടികള്‍ ഈ മെയില്‍ ആയി ലഭിക്കും


അറിയിപ്പ്



Tuesday, 3 November 2015

VEHICLE TECHNOLOGY

വാഹനങ്ങളുടെ റിവേഴ്സ് ക്യാമറ



ഡ്രൈവിങ്ങ് പഠനത്തില്‍ ഏറ്റവും പ്രാധാന്യം പാര്‍ക്കിംഗാണ്. എന്നാല്‍ പാര്‍ക്കിംഗിന് സഹായത്തിന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. സ്പോണ്ടിലോസിസ് പോലെയുള്ള അസുഖങ്ങളുള്ളവര്‍ക്ക് വളരെ പ്രയോജനപ്പെടുന്ന ഇത്തരം ഉപകരണങ്ങളിലൊന്നാണ് റിവേഴ്സ് ക്യാമറ(ബാക്ക്അപ് ക്യാമറ).
റിയര്‍ ബമ്പറിലോ അല്ലെങ്കില്‍ ടെയില്‍ഗേറ്റിലോ ഒക്കെയാണ് ഈ ക്യാമറ പിടിപ്പിക്കുക. സാധാരണ റിര്‍വ്യൂ ക്യാമറകള്‍ റിവേഴ്സ് ലൈറ്റ് ഓണാകുമ്പോള്‍ നല്ല കാഴ്ച രാത്രിയിലും നല്‍കും. എന്നാല്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ദൃശ്യങ്ങള്‍ വേണമെന്നുള്ളവര്‍ക്ക് നൈറ്റ് വിഷന്‍ ക്യാമറകളും വാങ്ങാനാകും.
വൈഡ് ആംഗിള്‍ അല്ലെങ്കില്‍ ഫിഷ്ഐ ലെന്‍സ്(അള്‍ട്രാവൈഡ്) ആണ് ക്യാമറയില്‍ ഉപയോഗിക്കാറുള്ളത്.
ഇന്റേണല്‍ റിയര്‍വ്യൂ മിററുകളിലോ അല്ലെങ്കില്‍ ഡാഷ്ബോര്‍ഡിലെ എല്‍സിഡി ഡിസ്പ്ലേയിലുമൊക്കെയാണ് സാധാരണ റിവേഴ്സ് ക്യാമറയിലെ ദൃശ്യങ്ങള്‍ കാണാനാകുക.തല തിരിക്കാതെ തന്നെ ഡ്രൈവര്‍ക്ക് പിന്നിലെ കാഴ്ചകള്‍ കാണാനും അനായാസമായി പാര്‍ക്ക് ചെയ്യാനും ഇത് സഹായിക്കും.
ടാറ്റ സഫാരി, മഹീന്ദ്ര എസ്‌യുവി 500, ലോഡ്ജി, ഹ്യുണ്ടായ് വേര്‍ണ, ഹ്യുണ്ടായ് ക്രെറ്റ എന്നിവയിലെല്ലാം റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി ഉണ്ട്. റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ വാങ്ങാനൊരുങ്ങുന്നവര്‍‌ക്ക് വില വിവരം( കടപ്പാട്- ആമസോണ്‍- വില വ്യത്യാസം വന്നേക്കാം)-
Autocop Parkpro Reverse Parking Sensor With Camera- 6,300.00
Alria 4.3″ TFT LCD Rear View Foldable Monitor -2,600.00
Worldtech NV 8 LED Reverse Parking Camera and 4.3-inch LED TFT Monitor- 3,768.00 രൂപ.

ANDROID

Useful Android Tips And Tricks (Android ഫോണില്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ )

android ഫോണുകളില്‍ ബേസിക് ആയി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പരിജയപ്പെടുത്തുന്നു.
പലര്‍ക്കും ഇത് അറിയാമായിരിക്കാം. പുതിയതായി ഫോണ്‍ എടുത്തവര്‍ക്കും അറിയതവര്‍ക്കുമായി …

1 .  അപ്ലിക്കേഷന്‍ ന്‍റെ Notification എങ്ങനെ ഒഴിവാക്കാം

ഫോണില്‍ അപ്ലിക്കേഷന്‍ ന്‍റെ notification ഇടക്ക് വരുന്നത്  ഒരു ശല്യം ആണ്,
പോരാത്തതിനു ചാര്‍ജ് പെട്ടെന്ന് തീരുകയും ചെയ്യും.
ഓഫ്‌ ചെയ്യുന്നത് എങ്ങനെ എന്ന്  നോക്കാം
  • notification വന്ന സമയം അതില്‍ പ്രെസ്സ് ചെയ്തു പിടിക്കുക.
  • അപ്പോള്‍ വരുന്ന മെനു വില്‍ Show Notifications എന്നത്    untick ചെയ്യുക .

2.  ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന് ലിമിറ്റ് വെക്കുന്നതെങ്ങനെ

നിങ്ങളുടെ നെറ്റ് ഒഫരിനെകാല്‍ നെറ്റ് ഉപയോഗിച്ച് ബാലന്‍സ് നഷ്ടപ്പെടതിരികാന്‍ നിങ്ങള്‍ക്ക് നെറ്റ്  ഉപയോഗം കണ്ട്രോള്‍ ചെയ്യാം .
  • ഈ വഴി പോകുക    Settings > Data Usage.
  • മഞ്ഞ കളര്‍ ലൈന്‍ ഡ്രാഗ് ചെയ്ത് സെറ്റ് ചെയ്യുക
  • ഇപ്പോള്‍ റെഡി ആയി.

3. രണ്ട് ഗൂഗിള്‍ അക്കൗണ്ട്‌ add ചെയ്യുന്നതെങ്ങനെ?

  • Go to Settings > Add account.
  • ഗൂഗിള്‍ സെലക്ട്‌ ചെയ്തു പുതിയ അക്കൗണ്ട്‌ add ചെയ്യുക.

4. automatic ആയി അപ്പ്  അപ്ഡേറ്റ് ആകുന്നത് സ്റ്റോപ്പ്‌ ചെയ്യാം.

  • Play store ഓപ്പണ്‍ ചെയ്യുക
  • സെറ്റിംഗ്സ് എടുക്കുക.
  • Auto-update apps.   ക്ലിക്ക് ചെയ്യുക
  • എന്നിട്ട് Do not auto-update apps. എന്നതില്‍ ക്ലിക്ക് ചെയ്യുക.

തുടരും ..

TECHNOLOGY

വയര്‍ ഇല്ലാത്ത പവര്‍ ബാങ്ക് ,എത്ര ഫോണുകളും ചാര്‍ജ് ചെയ്യാം

വാഷിംങ്ടണ്‍: 15 അടി ചുറ്റളവിലുള്ള ഏതോരു ഇലക്ട്രോണിക്ക് ഗാഡ്ജറ്റും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററി പാക്ക് വരുന്നു. ഇനര്‍ജീയസ് എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ പവര്‍ബാങ്കുകളുടെ കാലമാണ്. പ്രത്യേകിച്ച് മൊബൈലുകള്‍ക്ക്. ആന്‍ഡ്രോയ്ഡ് അടക്കമുള്ള മൊബൈലുകളില്‍ ഇപ്പോള്‍ പവര്‍പ്രശ്നം വളരെ കൂടുതലാണ് അതിനാല്‍ തന്നെയാണ് പവര്‍ ബാങ്കുകള്‍ ആവശ്യമായി വരുന്നത്. വാട്ട് അപ്പ് എന്നാണ് ഈ ‍ഡിവൈസിന്റെ പേര്. ബ്ലൂടൂത്ത് വഴിയാണ് ഈ ചാര്‍ജിങ്ങ് സാധ്യമാകുന്നത്. ബ്ലൂടൂത്ത് എല്‍ഇ ഡിവൈസിനെ ലോക്കേറ്റ് ചെയ്ത് ചാര്‍ജ് എമിറ്റ് ചെയ്യുന്നത്. എത്ര ഡിവൈസ് വേണമെങ്കിലും ഒന്നിച്ച് ചാര്‍ജ് ചെയ്യാവുന്നതാണെങ്കിലും, ഡിവൈസുകളുടെ എണ്ണവും, ഡിവൈസും ചാര്‍ജും തമ്മിലുള്ള അകലവും ചാര്‍ജിങ്ങ് സ്പീഡിനെ ബാധിക്കും എന്ന് റിപ്പോര്‍ട്ട് പറയുന്നു. –